5th STD Thajveed Chapter 4 part 1
പാഠം – 4 അൽഹാഉ
1 – ഹാഉ തഹ്സീൻ ചേർത്തി ഓത്തുമ്പോൾ എങ്ങനെ ഓതണം?
ഉത്തരം
തഹ്സീനിന്റെ ഹാഇനെ ചേർത്തി ഓത്തുമ്പോൾ “താ” ആയിട്ടും അതിന്മേൽ വഖ്ഫ് ചെയ്യുമ്പോൾ “ഹാ” ആയിട്ടും ഉച്ചരിക്കണം
2- എപ്പോഴും സുക്കൂനായിരിക്കും- എന്ത്?
ഉത്തരം
സക്തയുടെ ഹാഇന്
3- ളമീറിന്റെ ഹാഇനെ നീട്ടാതെ ഓതണം എപ്പോൾ?
ഉത്തരം
ളമീറിന്റെ ഹാഇന് മുന്നിലോ പിന്നിലോ സുക്കൂൻ ഉണ്ടെങ്കിൽ
4- ഹാഉ ളമീറിനെ നീട്ടി ഓതണം എപ്പോൾ?
ഉത്തരം
ളമീറിന്റെ ഹാഇന് മുന്നിലോ പിന്നിലോ ഹർകത്താണെങ്കിൽ
5 – ഹർക്കത്തു ആവുമ്പോൾ ഹാഉ ളമീറിനെ എത്ര ഖദ്ർ നീട്ടണം?
ഉത്തരം
ഒരു അലിഫിന്റെ ഖദ്ർ
6 – എല്ലാ ഹാഉകളും എവിടെയാണ് വരുക?
ഉത്തരം
പദത്തിന്റെ അവസാനത്തിൽ