Smastha Exam Question paper 5th STD Thajveed Chapter 9 part 2

5th STD Thajveed Chapter 9 part 2

പാഠം – 9 സുജൂദു തിലാവ

6 – തിലാവത്തു സുജൂദിൽ സുന്നത്താണ് – എന്ത്‌?

ഉത്തരം

തക്ബീറത്തുൽ ഇഹ്‌റാമിൽ കൈ കെട്ടലും സുജൂദിലേക്ക് പോവുമ്പോഴും സുജൂദിൽ നിന്ന് ഉയരുമ്പോഴും തക്ബീർ ചൊല്ലലും സുന്നത്താണ്.

7 – തിലാവത്തിന്റെ സുജൂദിന് പകരമാകുന്നതെന്ത്?

ഉത്തരം

സുജൂദ് ചെയ്യുന്നില്ലെങ്കിൽ “സുബ്ഹാനള്ളാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ ” എന്ന് നാല് തവണ ചൊല്ലൽ.

8 – ഇരുപത്തി മൂന്നാം ആയത്തിൽ ശുക്റിന്റെ സുജൂദാണ് – ഏത് സൂറത്തിൽ?

ഉത്തരം

സ്വാദ് സൂറത്തിൽ

9 – ഇത് നിസ്കാരത്തിൽ ചെയ്താൽ നിസ്കാരം ബാത്തിലാകും – ഏത്?

ഉത്തരം

ശുക്റിന്റെ സുജൂദ്

10 – സുജൂദു തിലാവത്തിന്റെ വിധി എന്ത്?

ഉത്തരം

സുന്നത്ത്