5th STD Thajveed Chapter 9 part 1
പാഠം – 9 സുജൂദു തിലാവ
1- തിലാവത്തിന്റെ സൂജൂദ് ചെയ്യൽ മഹത്തായ സുന്നതാണ് – ആർക്ക്?
ഉത്തരം
പരിശുദ്ധ ഖുർആനിലെ സജ്‌ദയുടെ ആയത്തുകൾ ഓതുന്നവർക്കും കേൾക്കുന്നവർക്കും
2 – എത്ര സ്ഥലങ്ങളിലാണ് സജ്‌ദയുടെ ആയത്തുകൾ ഉള്ളത്?
ഉത്തരം
14
3 – ഈ സുജൂദ് ആരെയാണ് അത്യധികം വേദനിപ്പിക്കുന്നത്?
ഉത്തരം
ഇബ്‌ലീസിനെ
4 – നിസ്കാരത്തിലാണ് ഈ ആയത്ത് ഓതിയതെങ്കിൽ എന്താണ് ചെയ്യേണ്ടത്?
ഉത്തരം
തത്സമയം ഒരു സുജൂദ് ചെയ്താൽ മതി.
5 – നിസ്കാരമല്ലാത്തപ്പോൾ തിലാവത്തിന്റെ സുജൂദ് ചെയ്യുമ്പോൾ നിർബന്ധമാണ് – എന്ത്?
ഉത്തരം
ശുദ്ധിയുണ്ടായിരിക്കുക, ഖിബിലക്ക് മുന്നിടുക, ഔറത്ത് മറക്കൽ,ഞാൻ തിലാവത്തിന്റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത്ത് ചെയ്യൽ, തക്ബീറത്തുൽ ഇഹ്റാമും, സുജൂദിൽ നിന്നും എഴുന്നേറ്റ് ഒരു സലാം വീട്ടലും നിർബന്ധമാണ്.