5th STD Aqeeda Chapter 12 part 2
പാഠം 12 അൽ യൗമുൽ ആഖർ
5)സ്വർഗം അള്ളാഹു ആർക്കാണ് തയ്യാറാക്കി വെച്ചത്?
ഉത്തരം
സൽകർമികളായ സത്യ വിശ്വാസികൾക്ക്
6) അല്ലാത്തവർക്ക് അള്ളാഹു എന്താണ് തയ്യാറാക്കിയിട്ടുള്ളത്?
ഉത്തരം
നരകം
7) ആർക്കും പറയാൻ പറ്റാത്തത് എന്താണ്?
ഉത്തരം
ഈ ലോകം എന്ന് അവസാനിക്കുമെന്ന്
8)ലോകാവസാനത്തിന്റെ അടയാളങ്ങൾ ഏതൊക്കെ?
ഉത്തരം
ഉലമാക്കൾ മരിച്ചു പോവുക, വ്യഭിചാരം, മദ്യപാനം, ചൂതാട്ടം, ചൂഷണം, കൊള്ള, കൊല എന്നിവ അധികരിക്കൽ, പള്ളികളിൽ ശബ്ദം ഉയരുക, അനർഹരിലേക്ക് കാര്യങ്ങൾ ഏല്പിക്കുക, മുൻഗാമികളെ പിൻഗാമികൾ ശപിക്കുക, ഉമ്മയെ വെറുപ്പിക്കുക, പിതാവിനെ അകറ്റി ചങ്ങാതിമാരെ അടുപ്പിക്കുക എന്നിവ..
9)ഖിയാമത്ത് നാൾ സംഭവിക്കുകയില്ല – ഏത് വരെ?
ഉത്തരം
സ്വത്തുക്കൾ അധികരിച്ചു എല്ലാ ഭാഗത്തിൽ കൂടിയും അത് കവിഞ്ഞു ഒഴുകുകയും അറബ് നാടുകൾ തോട്ടങ്ങളും കൃഷിയിടങ്ങളും നദികളുമായി മാറുന്നത് വരെ